പ്രതീക്ഷ (കവിത)
കെ . അനിതഉണ്ണീ, കവിള്‍പ്പൂകുതിര്‍ക്കാതെ, മിഴിനീര്‍ തുടയ്ക്കുക.
കരയാതെ കുഞ്ഞെ, കരയാതെ...
എന്നുമിരുട്ടായിരിക്കില്ലയോമനേ...
നേരം വെളുക്കാതിരിക്കില്ലോരിക്കല്‍ ...
പുലര്‍ക്കാലമെത്തും,നിന്നര്‍ക്കനിങ്ങെത്തും,
അപ്പൊഴാതേരിണ്റ്റെയൊച്ചയില്‍ കുളിര്‍ക്കും നിന്‍ മനം;
പിന്നെത്തുടുക്കുന്ന ചിന്തയില്‍ കിളിര്‍ക്കും വരികളില്‍
പൂക്കും കവിതകള്‍ തീര്‍ക്കും വസന്തം;
അതിനെത്തേടിയെത്തുമൊരു മന്ദമാരുതന്‍
അതിലലിയുമീ ഞങ്ങളും...
*******************
മനസ്സിലൊരു കവിതയിതാ കയറുപൊട്ടിക്കുന്നു;
കടലസ്സിലാക്കിയതിനെ പുറത്തിറക്കട്ടെ -
അടുത്ത വാതിലില്‍ ച്ചെന്നതു തുരുതുരാ മുട്ടുന്നു;
പൊറുതിമുട്ടി, യവരതാ തഴുതു മാറ്റുന്നു.
തള്ളിത്തുറന്നിവളകത്തേക്കിഴഞ്ഞെത്തുന്നു.
കൊള്ളാതെ വയ്യെന്നാദ്യം,
കൊള്ളാമിതെന്നു പിന്നെ,
കൊല്ലാതെയിതിനെ -
തന്നീടുകെനിക്കെന്നൊടുവില്‍
ഹാവൂ, "ആനന്ദ ലബ്ധിക്കിനിയെന്തു വേണം"
* * *
Smt.K. Anitha
Teacher Educator,
S. N. T. T. I. IRINJALAKUDA
ഇനിയൊരു ജന്‍മമുണ്ടെങ്കില്‍
(കവിത)
അമൃതാ ബാലകൃഷ്ണന്‍
(കവിത)
അമൃതാ ബാലകൃഷ്ണന്‍
മൌനത്തിന്‍ കനലെരിയുന്ന
ശ്മശാനഭൂമിയാമെന്‍ മനതാരില്‍
വന്നലച്ചു നീ ശബ്ദവീചിയായ്
പിന്നീടെപ്പോഴെന്നറിയില്ല,
തുടിച്ചുവെന്നുള്ളം കാതോര്‍ക്കുവാനായ്,
ദിശയറിയാതെ ഒഴുകിവന്നെത്തിയ
തെന്നെലോ നീ? അതോ
രക്തദാഹിയാം ആത്മാവിന്‍ ജീവനോ?
നിശബ്ദമാമെന്നില്‍ ഉണര്‍ത്തിയീ കൌതുകം
പൊഴിഞ്ഞുപോം നാളെന്നില്‍ ഉണര്‍ത്തി സദാ-
പിരിയാത്ത കൌതുകം
കൊതിച്ചു ഞാനേറെയെങ്കിലും, അറിഞ്ഞീല
ജീവിതമെന്‍ തളിയോലയില്‍
സര്‍വ്വേശ്വരന്‍ കുറിച്ചൊരാ-
വിധിയെന്ന സത്യത്തെ
നിനവുകളാല്‍ ജീവീതസൌധം പടുത്തും
നോവിന്‍ സ്മരണകളാകുമീ വേളയില്‍
തന്‍ പ്രിയ തോഴന്‍ വരും, വരാതിരിക്കില്ല,
കാണും കാണാതിരിക്കില്ല.
എന്നാത്മധൈര്യത്തില്‍ ആശങ്കയെ കൈവിട്ടൊഴുകുന്ന
പുഴയാകാന്‍ കൊതിപ്പൂ
കേട്ടൂ മറഞ്ഞൊരാ ശബ്ദവീചിക്കായ്
കാതോര്‍ക്കുവാനായ് ജീവിതം
ഇനിയൊരു ജന്‍മമുണ്ടെങ്കില്‍
മാനുഷരെല്ലാം ഇനിയുമിങ്ങനെപ്പിറക്കുമോ ?
ഇനിയൊരു ജന്‍മമുണ്ടെങ്കില്‍ .....
ശ്മശാനഭൂമിയാമെന്‍ മനതാരില്‍
വന്നലച്ചു നീ ശബ്ദവീചിയായ്
പിന്നീടെപ്പോഴെന്നറിയില്ല,
തുടിച്ചുവെന്നുള്ളം കാതോര്‍ക്കുവാനായ്,
ദിശയറിയാതെ ഒഴുകിവന്നെത്തിയ
തെന്നെലോ നീ? അതോ
രക്തദാഹിയാം ആത്മാവിന്‍ ജീവനോ?
നിശബ്ദമാമെന്നില്‍ ഉണര്‍ത്തിയീ കൌതുകം
പൊഴിഞ്ഞുപോം നാളെന്നില്‍ ഉണര്‍ത്തി സദാ-
പിരിയാത്ത കൌതുകം
കൊതിച്ചു ഞാനേറെയെങ്കിലും, അറിഞ്ഞീല
ജീവിതമെന്‍ തളിയോലയില്‍
സര്‍വ്വേശ്വരന്‍ കുറിച്ചൊരാ-
വിധിയെന്ന സത്യത്തെ
നിനവുകളാല്‍ ജീവീതസൌധം പടുത്തും
നോവിന്‍ സ്മരണകളാകുമീ വേളയില്‍
തന്‍ പ്രിയ തോഴന്‍ വരും, വരാതിരിക്കില്ല,
കാണും കാണാതിരിക്കില്ല.
എന്നാത്മധൈര്യത്തില്‍ ആശങ്കയെ കൈവിട്ടൊഴുകുന്ന
പുഴയാകാന്‍ കൊതിപ്പൂ
കേട്ടൂ മറഞ്ഞൊരാ ശബ്ദവീചിക്കായ്
കാതോര്‍ക്കുവാനായ് ജീവിതം
ഇനിയൊരു ജന്‍മമുണ്ടെങ്കില്‍
മാനുഷരെല്ലാം ഇനിയുമിങ്ങനെപ്പിറക്കുമോ ?
ഇനിയൊരു ജന്‍മമുണ്ടെങ്കില്‍ .....
അമൃതാ ബാലകൃഷ്ണന്‍
തൃശ്ശൂറ്‍ ജില്ലയില്‍ കാരമുക്ക് ഗ്രാമത്തില്‍ ജനനം.
വിദ്യാഭ്യാസം
എസ് എന്‍ ജി എസ് എച്ച് എസ് കാരമുക്ക്,
പി ജെ എം എസ് ജി എച്ച് എസ് എസ് കണ്ടശ്ശാങ്കടവ്
ഇപ്പോള്‍
എസ് എന്‍ ടി ടി ഐ യില്‍
അദ്ഥ്യാപക വിദ്യാര്‍ത്ഥി
ശുക്രനക്ഷത്രം
(കവിത)
അമ്പിളി എം
(കവിത)
അമ്പിളി എം
ശുക്രനക്ഷത്രം (കവിത) അമ്പിളി എം
അമൃതിന്‍ പൊന്‍ തളികയുമായ്
വിണ്ണിലിറങ്ങിയ ശുക്രനക്ഷത്രമേ
നിണ്റ്റെ തപോബലമെന്നും മര്‍ത്ത്യനു
സാന്ത്വന ഗീതമായ് കൂടിയിരിക്കെ
പാപക്കറപോലും തീണ്ടാതവനുടെആത്മാവിന്‍
ശാന്തിയേകുമമ്മ നീ.....
രോഗപീഢയാല്‍ കേഴുന്നവരുടെ
വിശ്വസ്ത ഭിഷഗ്വരയാകുന്നതും
സര്‍വ പാപവും കഴുകിക്കളയുന്ന
തീര്‍ത്ഥക്കുളമായ് നിറഞ്ഞിരിക്കുന്നതും
വിണ്ണിന്‍ രോദനമേറ്റു വാങ്ങിക്കൊണ്ടു
വെണ്‍മഴയായ് ഭൂമിതന്‍ ദാഹം ശമിപ്പിച്ചും
സര്‍വസത്തിനും താങ്ങായും തണലായും
സര്‍വജീവനും ആപത്തില്‍ കൂട്ടായും
പുണ്യ ജന്‍മമായ് വാഴുന്നു അമ്മേ നീ .....
അമ്മയെന്ന പദത്തിന്നര്‍ത്ഥം പഠിപ്പിച്ച
വിശ്വൈക മാതാവിന്‍ സങ്കല്‍പ്പമേ .....
സ്വര്‍ണനൂലിനാല്‍ ഹൃത്തിനെ ബന്ധിക്കാന്‍
രഥമേറി വന്നൊരു പുണ്യാത്മാവേ .....
നിന്നെ പൂജിച്ചു പൂജിച്ചു കാല്‍ക്കല്‍ നില്‍ക്കെ
ശാന്തമായൊഴുകുന്നൊറു പോലെ -
യാത്മാവു മന്ദസ്മിതം തൂകി നില്‍ക്കയും .
പീഢിതനൊരാത്മസുഖത്തിനായ്
സര്‍വതും ത്യജിച്ചൊരു ദൈവദാസി നീ.
വെള്ളരിപ്രാവിനെപോലെയീ ധരണിയില്‍
സ്നേഹ സാഗരമായൊഴുകുന്നൊരമ്മ നീ.....
കാണാം നമുക്കെന്നും വിണ്ണിലും മണ്ണിലും
ശുക്രനക്ഷത്രമായ് നീ വാഴുന്നതെന്നും
* * *
അമ്പിളി എം
ജനനം
തൃശ്ശൂറ്‍ ജില്ലയില്‍
വല്ലച്ചിറ ഗ്രാമത്തില്‍ ജനനം
വിദ്യാഭ്യാസം
വല്ലച്ചിറ സെണ്റ്റ് തോമാസ് എച്ച് എസ്,
സെണ്റ്റ് ദാഫേല്‍ സ് എച്ച് എസ് എസ്
ഇപ്പോള്‍
ഇരിങ്ങാലക്കുട
എസ് എന്‍ ടി ടി ഐ യില്‍
അദ്ധാപകവിദ്യാര്‍ത്ഥി
* * *
അഗ്നിച്ചിറകള്‍
( കവിത )
ബിന്ദുജ വി
( കവിത )
ബിന്ദുജ വി
മറയുന്ന ഭൂമിയില്‍ താണ്ഡവം
ആടുന്ന ക്രൂരമാം മാനുഷ ചിന്തകളില്‍
എരിയുന്ന വയറിണ്റ്റെ പട്ടിണി
അറിയാതെ നീങ്ങുന്നു നിന്‍
വിജനമാം ക്രൂരാത്മക ശക് തികള്‍
അറിയുക നിന്നില്‍ വിളങ്ങുന്ന
ചിന്തകള്‍ മാനവ രാശിതന്‍
ദുസ്വപ്ന മാത്രകള്‍ ..........
അലറുന്ന ദുരിതങ്ങള്‍,
ഒടുങ്ങുന്ന മാനുഷര്‍,
കരയുന്ന കുഞ്ഞുങ്ങളി-
ലെരിയുന്ന തീനാളം......
ഭീഷണി ധ്വനികളായ്
ഗര്‍ജ്ജിക്കും അരുവികളില്‍
ഓളമിടുന്ന ക്രൂരാത്മക ജീവിതം
മരണത്തിന്‍ ഗന്ധത്താല്‍
ഒഴുകുന്ന നദികളില്‍
പൊട്ടുന്ന അഗ്നിച്ചിറകള്‍ മാത്രം.
***
ബിന്ദുജ വി
ആടുന്ന ക്രൂരമാം മാനുഷ ചിന്തകളില്‍
എരിയുന്ന വയറിണ്റ്റെ പട്ടിണി
അറിയാതെ നീങ്ങുന്നു നിന്‍
വിജനമാം ക്രൂരാത്മക ശക് തികള്‍
അറിയുക നിന്നില്‍ വിളങ്ങുന്ന
ചിന്തകള്‍ മാനവ രാശിതന്‍
ദുസ്വപ്ന മാത്രകള്‍ ..........
അലറുന്ന ദുരിതങ്ങള്‍,
ഒടുങ്ങുന്ന മാനുഷര്‍,
കരയുന്ന കുഞ്ഞുങ്ങളി-
ലെരിയുന്ന തീനാളം......
ഭീഷണി ധ്വനികളായ്
ഗര്‍ജ്ജിക്കും അരുവികളില്‍
ഓളമിടുന്ന ക്രൂരാത്മക ജീവിതം
മരണത്തിന്‍ ഗന്ധത്താല്‍
ഒഴുകുന്ന നദികളില്‍
പൊട്ടുന്ന അഗ്നിച്ചിറകള്‍ മാത്രം.
***
ബിന്ദുജ വി
മലപ്പുറം ജില്ലയില്‍ മൊറയൂരില്‍ ജനനം.
വിദ്യാഭ്യാസം -
എ യു പി എസ് , വി എച്ച് എസ് എസ് മൊറയൂറ്‍
എന്നിവിടങ്ങളില്‍.
ഇപ്പോള്‍
ഇരിങ്ങാലക്കുട
വിദ്യാഭ്യാസം -
എ യു പി എസ് , വി എച്ച് എസ് എസ് മൊറയൂറ്‍
എന്നിവിടങ്ങളില്‍.
ഇപ്പോള്‍
ഇരിങ്ങാലക്കുട
എസ് എന്‍ ടി ടി ഐ യില്‍
അദ്ധ്യാപകവിദ്യാര്‍ത്ഥി.
അദ്ധ്യാപകവിദ്യാര്‍ത്ഥി.
കവിത
രചന
നിസ്മ കെ. എസ്.
രചന
നിസ്മ കെ. എസ്.
കഴുത്തില്‍ വനമാല ചാര്‍ത്തിയും
ശ്രീപാദത്തില്‍ വേണ്ടും അലങ്കാരവും
തൃക്കരങ്ങളില്‍ പൊന്നോടക്കുഴലുമായ്
മണിവര്‍ണ്ണന്‍ യമുനാ തീരത്തുലാത്തവേ
മണിവര്‍ണ്ണന്‍ യമുനാ തീരത്തുലാത്തവേ
രാധതന്‍ ഓര്‍മ്മകളില്‍
മനമറിയാതെ ഗോപാലന്‍
കണിക്കൊന്നയില്‍ ചാരിമെല്ലെ
പൊന്നോടക്കുഴലെടുത്താരോമല്‍ക്കണ്ണനാ-
ക്കുഴല്‍ വിളിച്ചതിമധുരമാം ഗാനമോതി...
ആ സ്വരമധുരമാം ഗാനത്തിന്‍ താളത്തില്‍
യമുനാതീരം തരളിതമായ്
ആ രോമാഞ്ചത്തില്‍ തരളിതമായ് കൊന്ന
അറിയാതെ ദളം പൊഴിച്ചുപോയി
അറിയാതെയറിയാതെ ആ വൃദ്ധവൃക്ഷവും
ഇളതായ് മനമറിയാതെ യൌവനഛായ്നിറഞ്ഞു
*** *** *** *** ***
നിസ്മ. കെ. എസ്.
ഇരിങ്ങാലക്കുടക്കടുത്ത് പുല്ലൂര്‍ ഗ്രാമത്തില്‍ ജനനം.
സുരേന്ദ്രന്‍ കോട്ടപ്പുറം, നിര്‍മല സുരേന്ദ്രന്‍ എന്നിവരുടെ മകള്‍.
ഇരിങ്ങാലക്കുട
എല്‍. എഫ് എച്ച്. എസ്., ഗവ. ഗേള്‍സ് എച്ച്. എസ്., നമ്പൂതിരീസ് കോളേജ്
എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.
ഇപ്പോള്‍ ഇരിങ്ങാലക്കുട എസ്. എന്‍. ടി. ടി. ഐ. യില്‍
അദ്ധ്യാപക വിദ്യാര്‍ത്ഥി
ഒന്നുമറിയാതെ
കവിത
രചന
നിസ്മ . .എസ്‌കെ
രചന
നിസ്മ . .എസ്‌കെ
അറിയാതെയുഴലുന്ന മനസ്സിലും
അശ്രദ്ധമായ് പെയ്യുന്ന വാക്കിലും
അശ്രദ്ധമാം ചുവടിലും നോക്കിലും
അറിയാത്ത കാലത്തിന്‍ കൈകളിലും
നീറിപ്പുകഞ്ഞും ആളിജ്വലിച്ചും
മഞ്ഞായോ മഴയായോ അറിയാതെ-
യൊഴുകുന്ന ജീവിതനൌകയിതെങ്ങോട്ട്?
ചുഴിയിലും കാറ്റിലും പെട്ടുഴലു-
മൊരു നൌകയ്ക്കു വഴി തെറ്റിയോ?
ഓരോ നിമിഷവും കൂട്ടിയും കിഴിച്ചും
ഓര്‍ത്തോര്‍ത്തു സ്വപ്നം മെനഞ്ഞും
നിര്‍മ്മിച്ച ജീവിതക്കോട്ടയെ-
യൊരു നിമിഷം അറിയാതെ
ലോകത്തിന്‍ നീര്‍ച്ചാലില്‍
കാണാത്ത സ്വപ്നത്തിന്‍ ചിറകുമായ്
പറക്കുവാന്‍ ശക്‌തി തരുമാര്?
എങ്ങിനെ? ഇനിയുമതെങ്ങോട്ട്?
അറിയില്ല, ഒന്നും അറിയില്ല......
*** *** *** *** ***
*** *** *** *** ***
നിസ്മ. കെ. എസ്.
ഇരിങ്ങാലക്കുടക്കടുത്ത് പുല്ലൂര്‍ ഗ്രാമത്തില്‍ ജനനം. സുരേന്ദ്രന്‍ കോട്ടപ്പുറം, നിര്‍മല സുരേന്ദ്രന്‍ എന്നിവരുടെ മകള്‍. ഇരിങ്ങാലക്കുട എല്‍. എഫ് എച്ച്. എസ്., ഗവ. ഗേള്‍സ് എച്ച്. എസ്., നമ്പൂതിരീസ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇപ്പോള്‍ ഇരിങ്ങാലക്കുട എസ്. എന്‍. ടി. ടി. ഐ. യില്‍ അദ്ധ്യാപക വിദ്യാര്‍ത്ഥി.
No comments:
Post a Comment