മാഞ്ചോട്ടില്‍

മാഞ്ചോട്ടില്‍

QUIZ

സ്വാതന്ത്ര്യ  ദിന പ്രശ്നോത്തരി

ഇന്ത്യയുടെ ഭൂതകാലത്തിലെ ഏറ്റവും സുവര്‍ണ്ണമായ അദ്ധ്യായങ്ങള്‍ സ്വാതന്ത്ര്യ സമര കാലത്തേതായിയിരിക്കും. ജാതി, മത, വര്‍ഗ്ഗ, ലിംഗ, പ്രായ, ദേശ വ്യത്യാസങ്ങള്‍ മറന്ന്‌ ഒരു രാഷ ്ട്രത്തിണ്റ്റെ ഊര്‍ജമൊന്നാകെ സ്വാതന്ത്ര്യം എന്ന ഏക ലക്ഷ്യത്തിലേക്ക്‌ പ്രവഹിച്ച അപൂര്‍വകാലമാണത്‌. ഭൂമിയില്‍ കാലുറച്ചു തുടങ്ങിയ കുഞ്ഞുങ്ങള്‍ മുതല്‍ കാലം കഴിഞ്ഞു നില്‍ക്കുന്ന വൃദ്ധജനങ്ങള്‍ വരെ ഒരേ ആവേശത്തോടെ ആ സമരമുഖത്ത്‌ ഉണ്ടായിരുന്നു. സ്വന്തം നേട്ടങ്ങളും സ്വാര്‍ത്ഥതയും ഉപേക്ഷിച്ചുകൊണ്ട്‌, സ്വന്തം ജീവന്‍ വരെ ആഹൂതി ചെയ്‌തുകൊണ്ട്‌ ഒരു മഹാജനതയുടെ വിശുദ്ധ ധാര്‍മ്മിക യാത്ര - അതായിരുന്നു നമ്മുടെ സ്വാതന്ത്ര്യ സമര പ്രസ്ഥാനം.
സംഭവബഹുലവും സമരോജ്ജ്വലവുമായ ഈ കാലഘട്ട ത്തെക്കുറിച്ച്‌ അറിയാതെ ഇന്ത്യയെ അറിയുക സാദ്ധ്യമല്ല. ഇത്തരം അറിവുകളുടെ അഭാവത്തിലെ ഇന്ത്യ അപൂര്‍ണ്ണമാണ്‌. ഈ കലഘട്ടത്തിലെ ഇന്ത്യയെ അറിയുവാന്‍ വേണ്ടി ഒരു പ്രശ്നോത്തരി ആരംഭിക്കുകയാണ്‌. ഇന്ത്യാ ചരിത്രത്തിണ്റ്റെ ഒഴുക്ക്‌ തിരിച്ചുവിട്ട സംഭവങ്ങള്‍, നായകന്‍മാര്‍, സമരരീതികള്‍, നേട്ടങ്ങള്‍ എന്നിവയെക്കുറിച്ച്‌ സമഗ്രമായ ഒരു ബോധവും അറിവും പ്രദാനം ചെയ്യുവാന്‍ ഒരു പ്രശ്നോത്തരിക്ക്‌ സാധിക്കില്ല. മറിച്ച്‌ മാതൃരാഷ്ട്രത്തിണ്റ്റെ മഹിതമായ പാരമ്പര്യത്തെക്കുറിച്ച്‌ ബോധവാനാകാനുള്ള യാത്രക്ക്‌ തുടക്കം ഇടുവാന്‍ കഴിഞ്ഞാല്‍ ഈ പ്രശ്നോത്തരി വിജയസായൂജ്യം അടയും. വരൂ, നമുക്ക്‌ പ്രശ്നോത്തരിയിലേക്ക്‌ കടക്കാം.
ഭാഗം ഒന്ന്‌ ഉടന്‍ ആരംഭിക്കുന്നു.

അധിനിവേശത്തിണ്റ്റെ ആരംഭം

സ്വാതന്ത്ര്യ ദിന പ്രശ്നോത്തരി ഭാഗം ഒന്ന്
1. ഇന്ത്യയില്‍ വന്ന ആദ്യ യൂറോപ്യന്‍ ശക്‌തി പോര്‍ച്ചുഗീസുകാരാണ്‌. യൂറോപ്പില്‍ നിന്നും ഇന്ത്യയിലേക്ക്‌ ഒരു കടല്‍മാര്‍ഗം കണ്ടുപിടിച്ചത്‌ നാവികനായ വാസ്കോഡഗാമ ആണ്‌. കോഴിക്കോട്‌ കാപ്പാട്‌ കടപ്പുറത്ത്‌ ഗാമ ആദ്യമായി കപ്പലിറങ്ങിയ വര്‍ഷം ഏത്‌?
2. പോര്‍ച്ചുഗീസുകാരെ തുടര്‍ന്ന്‌ കേരളത്തിലെത്തിയ വിദേശീയര്‍ ഡച്ചുകാരാണ്‌. അവര്‍ ആദ്യമായി കേരളത്തിലെത്തിയ വര്‍ഷം ഏത്‌?
3. ബ്രിട്ടനില്‍ ഒന്നാം എലിസബത്ത്‌ രാജ്ഞിയുടെ ഭരണകാലത്ത്‌ ഇന്ത്യയുമായി വ്യാപാരം നടത്തുന്നതിന്‌ ഇംഗ്ളീഷ്‌ ഈസ്റ്റിന്ത്യാ കമ്പനി സ്ഥാപിച്ച വര്‍ഷം ഏത്‌?
4. ഇന്ത്യയില്‍ വന്ന അവസാന യൂറോപ്യന്‍ ശക്‌തി ഫ്രാന്‍സ്‌ ആയിരുന്നു. വ്യാപാര ആവശ്യങ്ങള്‍ക്കായി ഫ്രഞ്ച്‌ ഈസ്റ്റിന്ത്യാ കമ്പനി സ്ഥാപിച്ച വര്‍ഷം ഏത്‌?
5. കുളച്ചല്‍ യുദ്ധത്തില്‍ വച്ച്‌ മാര്‍ത്താണ്ഡവര്‍മ്മ ഡച്ചു ശക്‌തിയെ പരാജയപ്പെടുത്തിയ വര്‍ഷം ഏത്‌?
6. വാണ്ടിവാഷ്‌ യുദ്ധത്തില്‍ വച്ച്‌ ഇംഗ്ളീഷുകാര്‍ ഫ്രഞ്ചുകാരെ പരാജയപ്പെടുത്തിയ വര്‍ഷം ഏത്‌?
തുടരും . . .